ന്യൂഡൽഹി : രാജ്യത്ത് ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ തുടങ്ങാൻ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര വ്യോമയാന വകുപ്പ്. എയർ ഇന്ത്യ മേയ് നാലുമുതൽ ആഭ്യന്തര വിമാന സർവീസിന് ബുക്കിംഗ് തുടങ്ങിയതായുള്ള വാർത്തയ്ക്ക് പിന്നാലെയാണ് കേന്ദ്രത്തിന്റെ അറിയിപ്പ് പുറത്തുവന്നത്. സർക്കാർ തീരുമാനം വരുംവരെ ബുക്കിംഗ് തുടങ്ങരുതെന്ന് കേന്ദ്രവ്യോമയാന മന്ത്രി അറിയിച്ചു. രാജ്യാന്തര ബുക്കിംഗ് ആരംഭിക്കരുതെന്നും അറിയിപ്പുണ്ട്.
ആഭ്യന്തര വിമാന സർവീസുകൾ മേയ് നാലിന് ആരംഭിക്കുമെന്നാണ് എയർ ഇന്ത്യ നേരത്തെ അറിയിച്ചിരുന്നത് തിരഞ്ഞെടുത്ത സർവീസുകൾക്കുള്ള ബുക്കിംഗാണ് ചെയ്യാനാകുക എന്നായിരുന്നു റിപ്പോർട്ടുകൾ