abuse

മ​ല​പ്പു​റം: സ്‌കൂൾ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ മദ്ധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. കി​ഴ​ക്കേ ചാ​ത്ത​ല്ലൂ​ർ ത​ച്ച​റാ​യിൽ ആ​ലി​ക്കു​ട്ടി ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വിദ്യാർത്ഥികൾ പഠിക്കുന്ന എൽ.പി സ്‌കൂളിലെ പ്ര​ധാ​നാ​ദ്ധ്യാപകൻ സംഭവത്തിൽ നൽകിയ പ​രാ​തി​യി​ൻ മേലായിരുന്നു ഇയാളെ പൊലീസ് പിടികൂട്ടി അറസ്റ്റ് ചെയ്തത്.

സ്കൂ​ളി​ലെ മൂ​ന്ന് വി​ദ്യാ​ർ​ത്ഥി​നി​ക​ൾ സ​മീ​പ​ത്തെ പ​ള്ളി​യി​ൽ ന​മ​സ്ക​രി​ക്കാ​നെ​ത്തി​യ സ​മ​യ​ത്ത് 56 വയസുകാരനായ ഇ​യാ​ൾ ഇവരോട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു. ലോ​ക്ക്ഡൗ​ണി​നെ തുടർന്ന് ഭാ​ഗ​മാ​യി സ്കൂ​ൾ പൂട്ടുന്നതിന് മുൻപായിരുന്നു സംഭവം നടന്നത്.

വി​ദ്യാ​ർ​ഥി​നി​ക​ൾ അ​ധ്യാ​പി​ക​മാ​രോ​ട് ഈ വിവരം പറയുകയും അ​വ​ർ പ്ര​ധാ​നാ​ദ്ധ്യാ​പ​കനോട് ഇക്കാര്യം പറയുകയും ചെയ്തിരുന്നു. സം​ഭ​വം ന​ട​ന്നി​ട്ട് ദി​വ​സ​ങ്ങ​ളാ​യി​രു​ന്നെ​ങ്കി​ലും ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഇ -മെ​യി​ൽ വഴി പ്ര​ധാ​നാദ്ധ്യാ​പ​ക​ൻ എ​ട​വ​ണ്ണ പൊലീ​സി​ൽ പ​രാ​തി സമർപ്പിച്ചത്. ലോക്ക്ഡൗ​ണാ​യ​തി​നാ​ലും താ​ൻ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലാ​യ​തി​നാ​ലു​മാ​ണ് പ​രാ​തി തരാൻ വൈകിയതെന്ന് പ്രധാനാദ്ധ്യാപകൻ വ്യക്തമാക്കി.