ration-

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണത്തിന് ഒ.ടി.പി വീണ്ടും നിർബന്ധമാക്കി. റേഷൻ കാർഡുമായി ലിങ്ക് ചെയ്ത മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി ഹാജരാക്കിയാലെ തിങ്കളാഴ്ച മുതൽ റേഷൻ കിട്ടൂ. കേന്ദ്രത്തിന്റെ നി‍‍‍ർദേശമനുസരിച്ചാണ് സംസ്ഥാന സർക്കാർ ഒ.ടി.പി പുനഃസ്ഥാപിച്ചത്.

റേഷൻ പോർട്ടബലിറ്റി സംവിധാനം ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. എന്നാൽ നടപടി അംഗീകരിക്കില്ലെന്ന നിലപാടിലാണ് റേഷൻ ഡീലേഴ്‍സ് അസോസിയേഷൻ.