മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പരീക്ഷണങ്ങളിൽ വിജയം, ആരോപണങ്ങൾ ഉണ്ടാകും. പ്രതിസന്ധികളെ തരണം ചെയ്യും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
നിസ്വാർത്ഥ സേവനം. പൊതുജനാംഗീകാരം. സുരക്ഷാ പദ്ധതികൾ.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
അപകടത്തിൽപ്പെട്ടവരെ രക്ഷിക്കും. സുരക്ഷാപദ്ധതികൾ ആസൂത്രണം ചെയ്യും. വിജയം കൈവരിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സന്തുഷ്ടിയും സമാധാനവും. മാതൃകാപരമായ ആവിഷ്കരണശൈലി, പ്രവൃത്തിയിൽ നിഷ്കർഷ.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പുതിയ അവസരങ്ങൾ. പൊതുപ്രവർത്തന രംഗത്തിൽ നിന്ന് പിന്മാറും. അഭിപ്രായ സ്വാതന്ത്ര്യം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
മേലധികാരിയോട് ആദരവ്. സുഹൃത്തിനെ രക്ഷിക്കും. സമയോചിതമായ ഇടപെടലുകൾ.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
കാര്യവിജയം, പ്രായാധിക്യമുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റും. അഭിമാനാർഹമായ പ്രവർത്തനങ്ങൾ.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ആവശ്യങ്ങൾ നിറവേറ്റും. ആത്മസാക്ഷാത്കാരമുണ്ടാകും. ആത്മാഭിമാനം തോന്നും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആനുകൂല്യങ്ങൾ വർദ്ധിക്കും. സഹപ്രവർത്തകരുടെ സഹായം. പ്രവർത്തനശൈലിയിൽ മാറ്റം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
കാര്യങ്ങൾ വസ്തുനിഷ്ഠമായി പഠിക്കും. ലക്ഷ്യപ്രാപ്തി നേടും. സന്തുഷ്ടിയും സമാധാനവും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ആത്മപ്രശംസ ഒഴിവാക്കും. ആദർശങ്ങൾ പ്രാവർത്തികമാക്കും. വ്യവസ്ഥകൾ പാലിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
സഹോദരങ്ങളുമായി രമ്യത. പ്രത്യുപകാരം ചെയ്യും. അകാല സ്മരണകൾ പങ്കുവയ്ക്കും.