ന്യൂഡൽഹി: ആഭ്യന്തര അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. മേയ് നാല് മുതൽ ചില ആഭ്യന്തര സർവീസുകൾക്കും ജൂൺ ഒന്ന് മുതൽ അന്താരാഷ്ട്ര സർവീസുകൾക്കും ബുക്കിംഗ് സംവിധാനമുണ്ടായിരിക്കുമെന്ന എയർ ഇന്ത്യയുടെ അറിയിപ്പിനു പിന്നാലെയാണ് കേന്ദ്ര സർക്കാർ തീരുമാനം വ്യക്തമാക്കിയത്.