തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ശബരീനാഥൻ എം.എൽ.എ രംഗത്തെത്തി. പ്രളയ ദുരിതാശ്വാസത്തിനായി 10,000 രൂപമാത്രമേ നൽകിയുള്ളൂ എന്ന് വ്യാജ പ്രചരണം നടത്തുന്നവർക്ക് മറുപടിയുമായാണ് എം.എൽ.എ രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിമർശനമുന്നയിച്ചത്. പ്രളയത്തിൽ ആദ്യം പണം കൊടുത്തത് രാഹുൽ ഗാന്ധി എം.പിയുടെ നിർദ്ദേശമനുസരിച്ച് യു.ഡി.എഫ് എം.എൽ.എമാരാണെന്നും അത് എല്ലാ മുദ്രകളിലും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പ്രളയത്തിന് ഞാൻ പതിനായിരം രൂപ മാത്രമേ കൊടുത്തു എന്നുള്ള വ്യാജ പ്രചരണം നടത്തുന്ന സൈബർ സഖാക്കളുടെ ശ്രദ്ധയ്ക്ക്:
1. ഫോട്ടോഷോപ്പ് ക്ലാസ്സിനു നിങ്ങൾ അടിയന്തരമായി പോകണം.
2. അത്യാവശ്യം ഇംഗ്ലീഷ് പഠിക്കണം .Shamsudeem,Ubydulla, Aabed Husyn Thangal, Umman Chandy എന്ന് ഒരു MLA ക്കും പേരില്ല
3. ഉമ്മൻ ചാണ്ടി സാർ 50,009 രൂപയാണോ നൽകിയത്??? 0 സ്പീഡിൽ അടിച്ചു 9 ആക്കുമ്പോൾ ശ്രദ്ധിക്കേണ്ട?
4. നാട്ടിക MLA ശ്രീ ഗീതാ ഗോപിയല്ല, ശ്രീമതിയാണ്. നിങ്ങളുടെ മുന്നണിയില്ലേ MLA യെ ഇങ്ങനെ കളിയാക്കരുത്
PS: പ്രളയത്തിൽ ആദ്യം പണം കൊടുത്തത് ശ്രീ രാഹുൽഗാന്ധിയുടെ നിർദ്ദേശമനുസരിച്ച് UDF MLA മാരാണ്. അത് എല്ലാ മുദ്രകളിലും ഉണ്ട്.