ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗണിൽ ഇ-കൊമേഴ്സ് കമ്പനികൾക്ക് അനുവദിച്ച ഇളവ് പിൻലവലിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ലോക്ക് ഡൗണ്‍ കാലയളവില്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ അവശ്യ വസ്തുക്കളല്ലാത്തവ വിതരണം ചെയ്യുന്നതാണ് നിരോധിച്ചത്.
മേയ് മൂന്നിന് ലോക്ക് ഡൗൺ അവസാനിക്കുന്നതിന് മുമ്പ് ഇ-കൊമേഴ്സ് കമ്പനികൾക്ക് പ്രവർത്തനം പുനരാരംഭിക്കാം. ഫ്ളിപ്പ്കാർട്ട് പുതിയ സ്മാർട്ഫോണുകൾക്കായി ഓർഡറുകൾ എടുക്കാൻ ആരംഭിച്ചിരുന്നു. അതേസമയം, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് അവശ്യ സാധനങ്ങൾക്ക് അപ്പുറത്തുള്ളവ വിതരണം ചെയ്യാൻ അനുമതി നൽകിയാൽ രാജ്യത്തെ പരമ്പരാഗത, ചെറുകിട മേഖലയില വ്യാപാരികളെ ബാധിക്കുമെന്ന് നേരത്തെതന്ന ആശങ്ക ഉയർന്നിരുന്നു.
ഏപ്രിൽ 15 പുറത്തിറക്കിയ മാർഗ നിർദേശത്തിൽ കൊവിഡ് തീവ്രബാധിതമല്ലാത്ത മേഖലകളിൽ ഇ-കൊമേഴ്സ് കമ്പനികളുടെ പ്രവർത്തനം പൂർണമായും പുനരാരംഭിക്കാമെന്നും കമ്പനികളുടെ വാഹനങ്ങള്‍ക്ക് അവശ്യമായ അനുമതിയോടെ നിരത്തിലിറങ്ങാമെന്നും ഉണ്ടായിരുന്നു. ഇതിലൂടെ അവശ്യമല്ലാത്ത വസ്തുക്കളുടെ വിതരണത്തിനും കമ്പനികൾക്ക് അനുമതി ലഭിച്ചിരുന്നു.
പുതിയ ഓർഡറിൽ അവശ്യ വസ്തുക്കൾ ആയതും അല്ലാത്തതും എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. അവശ്യമല്ലാത്ത വസ്തുക്കൾ വിതരണം ചെയ്യാൻ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളെ അനുവദിക്കില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വക്താവിന്റെ ട്വീറ്റ്. എല്ലാ മന്ത്രാലയങ്ങളും സർക്കാർ വകുപ്പുകളും, സംസ്ഥാന/കേന്ദ്രഭരണ പ്രദേശ സർക്കാരുകളും, സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശ അതോറിറ്റികളും ഈ നിർദേശം കർശനമായി നടപ്പിലാക്കണമെന്നും ഓർഡറിലുണ്ട്. രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിൽ ഇ കൊമേഴ്സ് സേവനങ്ങള്‍ക്ക് ഏപ്രിൽ 20 മുതൽ ഇളവ് അനുവദിച്ചതിന് പിന്നാലെയാണ് അഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ തിരുത്തൽ വരുത്തുന്നത്.
#IndiaFightsCorona
— Spokesperson, Ministry of Home Affairs (@PIBHomeAffairs) April 19, 2020
Supply of non-essential goods by e-commerce companies to remain prohibited during #Lockdown2 to fight #COVID19. pic.twitter.com/6Jdvuzw6VJ