penguins

കൊവിഡ് വ്യാപനം തടയാനായി ലോകം മുഴുവൻ വീടുകളിൽ ഒതുങ്ങിക്കൂടിയിരിക്കുകയാണ്. മനുഷ്യർ വീടുകളിൽ അഭയം തേടിയപ്പോൾ ചിലർ പൊതുസ്ഥലങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോൾ ശൂന്യമായ തെരുവുകളിലൂടെ അവർ സധൈര്യം നടക്കുകയും,കിടക്കുകയുമൊക്കെ ചെയ്ത് ആഘാഷിക്കുകയാണ്. അത്തരത്തിലൊരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സമൂഹമാദ്ധ്യമങ്ങളുടെ മനം കീഴടക്കിയ വീഡിയോയിലുള്ളത് ആരാണെന്നറിയാമോ? അത് മറ്റാരുമല്ല സാക്ഷാൽ പെൻഗ്വിനുകളാണ്.27 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ മൂന്ന് പെൻ‌ഗ്വിനുകൾ തെരുവിലൂടെ നടന്നു പോകുന്നത് കാണാം. ഇന്ത്യൻ ഫോറിൻ സർവീസ് (ഐ‌.എഫ്‌.എസ്) ഉദ്യോഗസ്ഥൻ സൂസന്ത നന്ദ, “പെൻ‌ഗ്വിനുകൾ ഓക്ക്ലൻഡിലെ തെരുവിൽ മനുഷ്യരെ തിരയുന്നു” എന്ന അടിക്കുറിപ്പോടെ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ദൃശ്യങ്ങൾ ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നിന്നുള്ളതാണെന്ന് പിന്നീട് അദ്ദേഹം തിരുത്തി.

Penguins check the streets of Auckland, searching for the humans💕 pic.twitter.com/lEsiGSPes3

— Susanta Nanda IFS (@susantananda3) April 19, 2020

This is Cape Town 🇿🇦 @SANCCOB !!!

— Vaneshree Naidoo (@Vaneshree02) April 19, 2020