വാഷിംഗ്ൺ: കൊവിഡ് വ്യാപനം ബോധപൂർവം ചൈനയ്ക്ക് സംഭവിച്ച പിഴവാണെങ്കിൽ അവർ തക്കതായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
' കൊവിഡ് ചൈനയിൽ തന്നെ നിയന്ത്രിക്കാനാകുമായിരുന്നു. എന്നാൽ അതുണ്ടായില്ല. ഇപ്പോൾ ലോകം മുഴുവൻ കൊവിഡ് ദുരന്തം നേരിടുന്നു. ഒരു അബദ്ധം നിയന്ത്രണാതീതമാവുന്നതും മനഃപൂർവം ഉണ്ടാക്കുന്നതും തമ്മിൽ വലിയ അന്തരമുണ്ട്. അവരുടെ അന്വേഷണത്തിൽ എന്താണ് കണ്ടെത്തുന്നത് എന്ന് നോക്കാം. ഞങ്ങളും അന്വേഷിക്കുന്നുണ്ട്. തെറ്റ് തെറ്റ് തന്നെയാണ്. ചൈന അറിഞ്ഞുകൊണ്ട് ഇതിന് ഉത്തരവാദിയാണെങ്കിൽ അതിന് തക്കതായ പ്രത്യാഘാതങ്ങൾ ഉണ്ടാകും.' - വൈറ്റ് ഹൗസിലെ പതിവ് വാർത്ത സമ്മേളനത്തിൽ ട്രംപ് പറഞ്ഞു.
കൂടാതെ, ചൈനയിലെ കൊവിഡ് മരണ കണക്കിൽ ട്രംപ് വീണ്ടും സംശയമുന്നയിച്ചു.
'അമേരിക്കയല്ല, ചൈനയാണ് മരണ നിരക്കിൽ നമ്പർ വൺ. അത് നിങ്ങൾ മനസിലാക്കൂ. അവരുടെ കണക്കുകൾ യാഥാർത്ഥ്യമല്ല.' - ട്രംപ് കൂട്ടിച്ചേർത്തു.