youvamorcha

കോഴിക്കോട്: സ്‌പ്രിംഗ്ലറുമായുള്ള കരാർ റദ്ദ് ചെയ്ത് ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ വായ മൂടിക്കെട്ടി പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചു. യുവമോർച്ച സംസ്ഥാന പ്രസിഡന്റ്‌ സി.ആർ പ്രഭുൽ കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

മലയാളികളുടെ സ്വകാര്യ വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ലറിന് കൈമാറിയതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞ് മാറാൻ പറ്റില്ലെന്നും, ഐ ടി സെക്രട്ടറി ശിവശങ്കരൻ മാത്രമല്ല മുഖ്യമന്ത്രിക്കും ഈ വിഷയത്തിൽ തുല്യ പങ്കുണ്ടെന്നും യുവമോർച്ച ആരോപിക്കുന്നു.

'വിവാദങ്ങൾക്ക് പിന്നാലെ പോകാനില്ല എന്ന മുഖ്യമന്ത്രിയുടെ പരാമർശം കുറ്റസമ്മതമാണ്. ഒരു കള്ളത്തെ ന്യായീകരിക്കാൻ നിരവധി കള്ളങ്ങൾ ഉണ്ടാക്കി പരിഹാസ്യനായിരിക്കുകയാണ് മുഖ്യമന്ത്രി. പിണറായി വിജയന്റെ മകളുടെ ഐ.ടി സംരംഭമായ എക്സാലോജിക്ക് സൊലൂഷൻനുമായി ബന്ധപ്പെട്ടും ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ സ്‌പ്രിംഗ്ലറുമായുള്ള കരാർ റദ്ദ് ചെയ്ത് ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണം'- യുവമോർച്ച വ്യക്തമാക്കി.