തൃശൂർ: കൊവിഡിന് എതിരായ പോരാട്ടത്തിൽ മികച്ച പ്രവർത്തനം നടത്തി ലോക ശ്രദ്ധ നേടിയ കേരളത്തിലെ നഴ്‌സുമാർക്ക് ആദരവുമായി, എല്ലാവർഷവും കേരളത്തിലെ ഒരു മികച്ച നഴ്‌സിന് ടോംയാസ് ഒരുലക്ഷം രൂപ പുരസ്‌കാരം നൽകും. തൃശൂരിലെ ടോംയാസ് പരസ്യ ഏജൻസി ഉടമ തോമസ് പാവറട്ടിയുടെ മാതാവ് ട്രീസ ഇഗ്നേഷ്യസിന്റെ സ്‌മരണാർത്ഥമാണ് പുരസ്‌കാരം. ഫ്ളോറൻസ് നൈറ്റിൻഗേലിന്റെ ചരമദിനമായ ആഗസ്‌റ്റ് 13ന് പുരസ്‌കാരം സമ്മാനിക്കും.