കൊച്ചി: ആഘോഷമില്ലാതെ പ്രാർത്ഥനയിൽ മുഴുകി സീറോ മലബാർ സഭയുടെ തലവനും കെ.സി.ബി.സി പ്രസിഡന്റുമായ കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്ക് 75- ാം ജന്മദിനം. കേക്ക് മുറിക്കൽ മാത്രമായിരുന്നു ആഘോഷം.
സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ പുതുഞായർ ദിനത്തിൽ കർദ്ദിനാൾ വിശുദ്ധ കുർബാന അർപ്പിച്ചു. കൂരിയ ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലും വൈദികരും സന്യസ്തരും കർദ്ദിനാളിന് ജന്മദിനാശംസകൾ നേർന്നു. രോഗഗ്രസ്ഥമായ ലോകത്തിനുവേണ്ടി പ്രാർത്ഥിക്കാൻ വിശ്വാസികൾക്ക് ആഹ്വാനം നൽകി. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഫോണിലൂടെയും സമൂഹമാദ്ധ്യമങ്ങളിലൂടെയും ആശംസകൾ അറിയിച്ചവർക്ക് കർദ്ദിനാൾ നന്ദി അറിയിച്ചു.