kartharpur-corridor

ഇസ്ലാമാബാദ് : കർത്താർപൂറിലെ സിഖ് തീർത്ഥാടന കേന്ദ്രമായ ഗുരുദ്വാര ദർബാർ സാഹിബിന്റെ താഴിക കുടങ്ങൾ തകർന്ന സംഭവത്തിൽ ഇടപെട്ട് ഇന്ത്യ. താഴികക്കുടങ്ങൾക്ക് ഉണ്ടായ കേടുപാടുകൾ ഇന്ത്യയിലെ സിഖ് സമുദായാംഗങ്ങളെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്നും അവരുടെ വിശ്വാസവും ഭക്തിയും മനസിലാക്കി അത് വിലമതിച്ച് എത്രയും പെട്ടെന്ന് കേടുപാടുകൾ പരിഹരിക്കണമെന്നും ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു.

വെള്ളിയാഴ്‌ചയുണ്ടായ മഴയിലും ഇടിമിന്നലിലുമാണ് ഗുരുദ്വാരയുടെ രണ്ടു താഴികക്കുടങ്ങൾ തകർന്നത്.

എന്നാൽ സംഭവത്തിൽ അസ്വാഭാവികതയില്ലെന്നും മഴയിലും ഇടിമിന്നലിലും പാകിസ്ഥാനിലെ മറ്റു പ്രദേശങ്ങളിലും നാശനഷ്ടമുണ്ടായിട്ടുണ്ടെന്നും പാകിസ്ഥാൻ സിഖ് ഗുരുദ്വാര പർബന്ധക്ക് കമ്മിറ്റി പ്രസിഡന്റ് സത്‌വന്ത് സിംഗ് പറഞ്ഞു. ഉടൻ അറ്റകുറ്റപ്പണികൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.