ന്യൂഡൽഹി: സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെയുള്ള 23 ഇടത്തെ 54 ജില്ലകളിൽ 14 ദിവസത്തിനിടെ പുതിയ കൊവിഡ് കേസുകൾ ഒന്നുംറിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പുതുച്ചേരിയിലെ മാഹിയിലും കർണാടകയിലെ കുടകിലും കഴിഞ്ഞ 28 ദിവസത്തിനിടെ ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്രസർക്കാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിലവിൽ ചികിത്സയിലുണ്ടായിരുന്ന 2231 പേർ രോഗമുക്തി നേടി. ഇത് രാജ്യത്തെ ആകെ കേസുകളുടെ 14.19 ശതമാനം വരുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സിനിമ തിയേറ്ററുകൾ, ഷോപ്പിംഗ് കോംപ്ലക്‌സുകൾ, മാളുകൾ, ആരാധനാലയങ്ങൾ എന്നിവ ലോക്ക്ഡൗൺ പൂർത്തിയാവുന്ന മേയ് 3 വരെ അടഞ്ഞു തന്നെ കിടക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. കൊവിഡ് ബാധിതർ അധികമായുളള ഹോട്ട്‌സ്‌പോട്ടുകളിൽ അടഞ്ഞുകിടക്കുന്ന പ്രദേശങ്ങളിൽ ഏപ്രിൽ 20ന് ശേഷവും ഒരു ഇളവും അനുവദിക്കില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.