ന്യൂയോർക്ക്:

കൊവിഡ് ബാധിച്ചതിനെ തുടർന്നുണ്ടായ തുടർന്നുണ്ടായ സങ്കീർണ പ്രശ്നങ്ങളെ തുടർന്ന് ടെലിവിഷൻ സീരിസുകളിലൂടെ പ്രശസ്‌തനായ നടൻ നിക് കോർഡെറോയുടെ വലതുകാൽ മുറിച്ചുമാറ്റി. ഭാര്യ അമാൻഡ കൂട്ട്സാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊവിഡിനെ തുടർന്ന് 20 ദിവസത്തോളമായി ലോസ് ആഞ്ചലസിലെ ആശുപത്രിയിൽ ചികിത്സയിലാണ് നിക്ക്. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തന്നെ വലതുകാലിൽ രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇത് പരിഹരിക്കാനായി നൽകിയ മരുന്നുകൾ ആന്തരിക രക്തസ്രാവത്തിന് കാരണമായി. ഇതേത്തുടർന്നാണ് കാൽ മുറിച്ചുമാറ്റുന്ന അവസ്ഥയിൽ എത്തിയത്.നിലവിൽ നിക് വെന്റിലേറ്ററിലാണ്. 41 കാരനായ നടന്റെ ഹൃദയത്തിലും ശ്വാസ കേശത്തിലും പ്രശ്നങ്ങളുണ്ടെന്ന് അമാൻഡ പറഞ്ഞു.

നിക്കിന്റെ ഏതാനും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും കൊറോണ സ്ഥിരീകരിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. ഭാര്യയും കുഞ്ഞും സുരക്ഷിതരാണ്.