dhoni-kuldeep

മുംബയ് : ക്യാപ്ടൻ കൂൾ എന്ന വിശേഷണമുള്ള മുൻ ഇന്ത്യൻ ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണിയുടെ കളിക്കളത്തിലെ ദേഷ്യം ശരിക്കും അനുഭവിച്ചറിഞ്ഞതിന്റെ ഒാർമ്മ പങ്കുവച്ച് ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ്.

2017ൽ ശ്രീലങ്കയ്ക്കെതിരെ നടന്ന ഏകദിനത്തിലായിരുന്നു സംഭവം.മത്സരത്തിൽ കുശാൽ പെരേര കുൽദീപിനെതിരെ ബൗണ്ടറി പറത്തിയപ്പോൾ കീപ്പറായിരുന്ന ധോണി ഫീൽഡിംഗിൽ മാറ്റം വരുത്താൻ നിർദ്ദേശിച്ചു. എന്നാൽ കുൽദീപ് അത് ശ്രദ്ധിച്ചില്ല. തൊാടുത്ത പന്തിലും കുശാൽ ബൗണ്ടറിയടിച്ചതോടെ ധോണിയിൽ നിന്ന് ശകാരവർഷം വന്നെ കിട്ടി. " ഞാനെന്താ പൊട്ടനാണോ ?, 300 മത്സരം കളിച്ച ഞാൻ പറഞ്ഞാൽ നിനക്ക് കേൾക്കാൻ പറ്റില്ലേ ? " എന്നായിരുന്നു ധോണിയുടെ ചോദ്യം. പേടിച്ചരണ്ട കുൽദീപ് തല താഴ്ത്തി നിന്നതേയുള്ളൂ.

എന്നാൽ കളി കഴിഞ്ഞ് മടങ്ങുമ്പോൾ ടീം ബസിൽ വച്ച് ധോണിയോട് കുൽദീപ് മാപ്പുപറഞ്ഞു.മുമ്പ് ആരോടെങ്കിലുംതാങ്കൾ ഇൗ രീതിയിൽ ചൂടായിട്ടുണ്ടോയെന്ന് കുൽദീപ് ചോദിച്ചപ്പോൾ കഴിഞ്ഞ 20 കൊല്ലമായി ആരോടും ചൂടായിട്ടില്ലെന്നായിരുന്നു ധോണിയുടെ മറുപടി.