watmore

തിരുവനന്തപുരം : മൂന്ന് സീസണുകളിൽ കേരള ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിച്ച പ്രശസ്ത ആസ്ട്രേലിയൻ കോച്ച് ഡേവ് വാട്ട്മോർ അടുത്ത സീസൺ മുതൽ ബറോഡ രഞ്ജി ടീമിനൊപ്പമായിരിക്കും. 1996ൽ ശ്രീലങ്കയെ ലോകകപ്പ് ജേതാക്കളാക്കിയ വാട്ട്മോറിനെ ബറോഡയുടെ ഡയറക്ടർ ഒഫ് ക്രിക്കറ്റ് ആയും നിയമിച്ചതായി ബറോഡ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അജിത്ത് ലെലെ സ്ഥിരീകരിച്ചിട്ടുണ്ട്.

ശ്രീലങ്കയെക്കൂടാതെ പാകിസ്ഥാൻ,ബംഗ്ളാദേശ്, സിംബാബ്‌വെ തുടങ്ങിയ ദേശീയ ടീമുകളെയും ഐ.പി.എൽ ടീം കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെയും വാറ്റ്മോർ പരിശീലിപ്പിച്ചിട്ടുണ്ട്. കേരളത്തിലെത്തിയ ആദ്യ സീസണിൽ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിലും രണ്ടാം സീസണിൽ സെമിയിലുമെത്തിച്ച് വിസ്മയം സൃഷ്ടിച്ചിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ കേരളം രഞ്ജിയിൽ നോക്കൗട്ട് കടക്കാതെ പുറത്തായിരുന്നു.