തിരുവനന്തപുരം: കിസാൻ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പാങ്ങോട് അംജിത്തിന്റെ നിര്യാണത്തിൽ ജില്ലാ പ്രസിഡന്റ് മാരായമുട്ടം എം.എസ് അനിൽ അനുശോചിച്ചു. ആദരസൂചകമായി ജില്ലയിലെ മുഴുവൻ കിസാൻ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഇന്ന് രാവിലെ 10ന് വീടുകളിൽ ഒരു നിമിഷം മൗനം ആചരിക്കണമെന്ന് ജില്ലാ പ്രസിഡന്റ്‌ അറിയിച്ചു.