കൊച്ചി: കൊവിഡ് 19 പ്രതിരോധിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അതീവശ്രദ്ധ പുലർത്തുന്നതിനിടയിൽ നടക്കുന്ന അനവസര രാഷ്ട്രീയ വിഴുപ്പലക്കൽ അവസാനിപ്പിക്കണമെന്ന് എസ്.ആർ.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അശോകൻ ആവശ്യപ്പെട്ടു. കൂട്ടായ്മയുടെ സ്വരമാണ് ഇപ്പോൾ അനിവാര്യം. പ്രളയത്തെയും നിപ്പയെയും നേരിടാൻ നമുക്ക് കഴിഞ്ഞത് കൂട്ടായ്മയുടെ ശക്തികൊണ്ടാണ്. കൊവിഡിനെ തളയ്ക്കുന്നതിൽ ഇന്ത്യയും കേരളവും ലോകത്തിന് മാതൃകയായതും ഒത്തൊരുമിച്ചുള്ള പ്രവർത്തനം കൊണ്ടാണെന്ന് വി.കെ. അശോകൻ പത്രക്കുറിപ്പിൽ പറഞ്ഞു.