തിരുവനന്തപുരം: മഹാത്മാഗാന്ധി നയിച്ച ചമ്പാരൻ സത്യാഗ്രഹ അനുസ്‌മരണത്തിന്റെ ഭാഗമായി കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ല കമ്മിറ്റി നിർദ്ധന കുടുംബങ്ങൾക്ക് പച്ചക്കറി കിറ്ര് വിതരണം ചെയ്‌തു. സംസ്ഥാന ട്രഷറർ എം.എസ്. ഗണേശൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ ചെയർമാൻ പനങ്ങോട്ടുകോണം വിജയൻ, ജില്ലാ ജന. സെക്രട്ടറി പേരൂർക്കട മോഹനൻ, ട്രഷറർ പാളയം അശോക്, ഐ.ടി സെൽ സംസ്ഥാന കോ - ഓർഡിനേറ്റർ പി. രാജേഷ്, നിയോജക മണ്ഡലം ഭാരവാഹികളായ സതീഷ് കുമാർ. എസ്, ജിതേന്ദ്രൻ, ജഗന്യാ ജയകുമാർ എന്നിവർ പങ്കെടുത്തു.