കോഴിക്കോട്: കൊറോണ പ്രതിരോധ നടപടികള്‍ പാലിച്ച് കൊണ്ട് കേരളത്തിലുടനീളമുള്ള മൈജി ഷോറൂമുകള്‍ ഞായറാഴ്ച്ച തുറന്നു പ്രവര്‍ത്തിച്ചു. മൊബൈല്‍ ഫോണ്‍ വാങ്ങുവാനും, പഴയത് എക്‌സചേഞ്ച് ചെയ്യുവാനുമാണ് കൂടുതലായി ആളുകള്‍ ഷോപ്പിംഗിനായി എത്തിയത്. ഓണ്‍ലൈന്‍ പഠനം വ്യാപകമായതോടെ ലാപ്പ്ടോപ്പിനും ആവശ്യക്കാര്‍ ഏറെയായിരുന്നു.
അസഹനീയമായ ചൂട് എസിയുടെ വില്‍പ്പനയുടെ വര്‍ധനവിന് കാരണമായപ്പോള്‍, വീടുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിനാല്‍ സ്മാര്‍ട്ട്, ആന്‍ഡ്രോയിഡ് ടിവികള്‍ക്കുള്ള ആവശ്യക്കാരുടെ എണ്ണത്തിലും മൈജി സ്‌റ്റോറുകളില്‍ വര്‍ധനവുണ്ടായി.
കഴിഞ്ഞ ഞായറാഴ്ച്ചയേക്കാള്‍ ഫോണ്‍ സര്‍വീസിംഗ് ആവശ്യവുമായി മൈജിയുടെ സര്‍വീസ് വിഭാഗമായ മൈജി കെയറിനെ സമീപിച്ചവരുടെ ഏണ്ണത്തിലും വര്‍ധനവുണ്ടായി. തിരക്കുകള്‍ ഒഴിവാക്കി മുന്‍കൂട്ടി ബുക്ക് ചെയ്ത് ഷോപ്പ് ചെയ്യുന്നതിനായി മൈജി ഏര്‍പ്പടെുത്തിയ മൈജി ക്വിക്ക് ഷോപ്പിംഗ് സേവനം പലര്‍ക്കു ഒരു ആശ്വാസമായിരുന്നു. മൈജി ഓണ്‍ലൈന്‍ വഴി ഷോപ്പ് ചെയ്തവര്‍ക്കുള്ള ഹോം ഡെലിവറിയും ഞായറാഴ്ച്ച നടന്നിരുന്നു.
കൃത്യമായ സാമൂഹിക അകലവും, മാസ്‌കും, സാനിറ്റെ്‌സറും മറ്റു കൊറോണ പ്രതിരോധ നടപടികള്‍ സ്വീകരിച്ചു കൊണ്ടാണ് മൈജി ഷോറൂമുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. വരും ദിവസങ്ങളില്‍ തിരുവനന്തപുരം, ഇടുക്കി, കോട്ടയം, ആലപ്പുഴ പാലക്കാട് എന്നീ ജില്ലകളിലെ ഷോറൂമുകള്‍ എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് 7 വരെ തുറന്ന് പ്രവര്‍ത്തിക്കുന്നതാണെന്ന് മൈജി മാനേജ്‌മെന്റ് അറിയിച്ചു.