പനജി: സജീവ കൊവിഡ് കേസുകളില്ലാത്ത ആദ്യ സംസ്ഥാനമെന്ന ഖ്യാതി ഗോവയ്ക്ക്. ചികിത്സയിലുണ്ടായിരുന്ന ഏഴ് പേരും രോഗമുക്തരായി.
'പൂജ്യത്തിന് ഇപ്പോൾ വലിയ മൂല്യമുണ്ട്. സംസ്ഥാനത്തെ മുഴുവൻ കോവിഡ് കേസുകളും നെഗറ്റീവായ കാര്യം പ്രഖ്യാപിക്കുന്നതിൽ അതീവ സന്തോഷമുണ്ട്. ഇതിനായി പരിശ്രമിച്ച ആരോഗ്യപ്രവർത്തകർക്ക് നന്ദി."
- ഗോവ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെ പറഞ്ഞു
അവസാനത്തെ രോഗിയും രോഗമുക്തി നേടിയതോർത്ത് സംതൃപ്തിയും ആശ്വാസവും തോന്നുന്നുവെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് ട്വീറ്റ് ചെയ്തു. . നിരന്തരമായ പരിശ്രമത്തിന് മുഴുവൻ ആരോഗ്യപ്രവർത്തകരും പ്രശംസ അർഹിക്കുന്നുവെന്നും ഏപ്രില്‍ മൂന്നിന് ശേഷം ഗോവയിൽ പുതിയ കേസുകളില്ലെന്നും അദ്ദേഹം കുറിച്ചു.
രോഗവിമുക്തി നേടിവരെ ഒരു പ്രത്യേക ഹോട്ടലിലേക്കാണ് മാറ്റിയിരിക്കുന്നത്. വീട്ടിലേക്ക് അയയ്ക്കുന്നതിന് മുമ്പായി 14 ദിവസത്തേക്ക് ക്വാറന്റൈൻ ചെയ്യും.