തുറന്നു നാം മെല്ലെ സ്വർഗകവാടം
ഉള്ളിന്റെ പുഷ്പകവാടം
ഇതുവരെ കാണാത്ത പൂവാടികൾ
തുമ്പികൾ തുള്ളും കാവടികൾ
അസുലഭ നിമിഷങ്ങൾ പാറി വന്നു
അഴലുകൾക്കിടയിലും മഴവില്ലുകൾ
ദേവാലയം തുറന്നു താനെ
ശ്രീകോവിലായി ഹൃദയമെല്ലാം
പനിനീർ കുടഞ്ഞു മഞ്ഞു തുള്ളി
പനിമതിയിൽ കണ്ടു ഹരിചന്ദനം
പ്രാണന്റെ പ്രാണനാം പ്രാണവായു
സ്നേഹമായ് ഈണമായി ഈരടിയായി
വിയർപ്പുമണികൾ തീർത്ഥമായി
കണ്ണുകളെല്ലാം ദീപനാളം