covid-vaccine-

ന്യൂഡൽഹി : ലോകത്താകെ മരണം വിതയ്ക്കുന്ന കൊവിഡ് വൈറസിനെതിരെ വാക്സിൻ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം അമേരിക്കയും ബ്രിട്ടനും റഷ്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പുരോഗമിക്കുകയാണ്. വാക്സിൻ കണ്ടുപിടിക്കുന്നതിനD ഇന്ത്യയിലും ഗവേഷേണം നടക്കുകയാണ്. എത്രയും വേഗം വാക്സിൻ വികസിപ്പിക്കുന്നതിനുള്ള പോരാട്ടത്തിലാണ് ഗവേഷകർ. ഇപ്പോഴിതാ വാക്‌സിൻ വികസിപ്പിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും നിരീക്ഷിക്കുന്നതിനുമായി കേന്ദ്രം ഹൈ ലെവൽ ടാസ്ക്ഫോഴ്‌സ് രൂപം നല്‍കി.

വാക്‌സിൻ വികസനവുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങൾ ടാസ്ക്ഫോഴ്സ് ഏകോപിപ്പിക്കും.സർവകലാശാല ഗവേഷണ വിഭാഗങ്ങളിലും ഗവേഷണ സഥാപനങ്ങളിലും അന്താരാഷ്ട്ര ഉദ്യമത്തിൽ നടത്തുന്ന ഗവേഷണ ജോലികളും ഇത് ത്വരിതപ്പെടുത്തുമെന്നും സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.

വാക്‌സിൻ വികസനത്തിൽ ദേശീയവും അന്തർദേശീയവുമായ ശ്രമങ്ങൾ കൂടുതൽ ഫലവത്താക്കുന്നതിനും ട്രാക്ക് ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനും ടാസ്‌ക് ഫോഴ്‌സ് സർക്കാരിനെ സഹായിക്കും.