modi

ന്യൂഡൽഹി: കൊവിഡ് 19 രോഗാണുവിന്‌ ജാതിയും മതവും വംശവുമില്ലെന്ന പരാമർശം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തൊഴിപരമായുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ വെബ്സൈറ്റായ 'ലിങ്ക്ഡ് ഇന്നി'ലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. കൊവിഡ് എല്ലാ പേരെയും ഒരുപോലെ ബാധിക്കുന്ന അസുഖമാണെന്നും ഭാഷയും നിറവും നോക്കിയല്ല അത് ആഘാതമേൽപ്പിക്കുകയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുന്നു. ഈ പ്രതിസന്ധിയെ ഐക്യത്തോടെ നേരിടണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

As the world battles COVID-19, India’s energetic and innovative youth can show the way in ensuring healthier and prosperous future.

Shared a few thoughts on @LinkedIn, which would interest youngsters and professionals. https://t.co/ZjjVSbMJ6b

— Narendra Modi (@narendramodi) April 19, 2020

'ചരിത്രത്തിലെ മുൻ സന്ദർഭങ്ങളിൽ നിന്നും വ്യത്യസ്തമാണ് കാര്യങ്ങൾ. രാജ്യങ്ങളും സമൂഹങ്ങളുമല്ല തമ്മിൽ ഏറ്റുമുട്ടുന്നത്. എല്ലാവരും ഒരേ വെല്ലുവിളിയെ നേരിടുകയാണ്. ഇതിനെ ഒരുമിച്ച് നേരിടണം. ഭാവി ഐക്യത്തെയും തിരിച്ചുവരാനുള്ള കഴിവിനെയും ആശ്രയിച്ചാണ് ഇരിക്കുന്നത്. ഇന്ത്യയിൽ ഉത്ഭവിക്കുന്ന മഹത്തായ ആശയങ്ങൾക്ക് ആഗോളതലത്തിൽ പ്രാധാന്യം നേടാനും ലോകരാജ്യങ്ങൾക്ക് അത് ഉപയോഗപ്പെടുത്താനും സാധിക്കണം. ' അദ്ദേഹം പറഞ്ഞു. രാജ്യത്താകമാനം മാദ്ധ്യമങ്ങളും ഭരണകൂടങ്ങളുംമതത്തിന്റെ പേരിൽ കൊവിഡ് രോഗികളെ തരംതിരിക്കുന്നത് സംബന്ധിച്ച വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു.