migrant-worker

ആലപ്പുഴ; അന്യ സംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ വള്ളിക്കുന്നിലാണ് സംഭവം നടന്നത്. വള്ളികുന്നം കാഞ്ഞിരത്തിൻമൂട് ജംക്ഷന് സമീപം സോമില്ലിനോടു ചേർന്ന കിടപ്പുമുറിയിൽ ആണ് നാരായണ ബാബുവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. മുറിക്കുള്ളിൽ കയറിൽ തൂങ്ങിയ നിലയിലാണു മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ച വൈകിട്ട് 3.45ഓടെയാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുന്നത്. 49 വയസുള്ള നാരായണ ബാബു സോമില്ലിലെ തൊഴിലാളിയായിരുന്നു. ഒന്നര മാസമായി ഇയാൾ ഇവിടെ ജോലിക്കായി എത്തിയിട്ട്. ദേഹത്ത് മുറിവ് ഉണ്ടെന്ന് പ്രാഥമിക നിരീക്ഷണത്തിൽ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി.

10 വർഷത്തോളമായി വള്ളികുന്നത്ത് വിവിധ ജോലികൾ ചെയ്തു വരികയായിരുന്നു നാരായണ ബാബു. രാവിലെ വീട്ടുസാധനങ്ങൾ വാങ്ങാനായി ജംക്ഷനിലെ വ്യാപാര സ്ഥാപനത്തിൽ ബാബു എത്തിയിരുന്നു. ഇതിനു ശേഷമാണ് സംഭവമെന്ന് നാട്ടുകാർ പറയുന്നു.