
കൊച്ചി: സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമ്പോൾ അതീവ ജാഗ്രത തുടരണമെന്ന് ഐ.എം.എയുടെ മുന്നറിയിപ്പ്. നിയന്ത്രണങ്ങൾ നീക്കുന്നത് രോഗത്തിന്റെ തിരിച്ചുവരവിന് കാരണമാകാമെന്നും ശാസ്ത്രീയ പഠനങ്ങൾക്ക് ശേഷമ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താവൂ എന്നും ഐ.എം.എ പറയുന്നു.
അതേസമയം ആരോഗ്യവകുപ്പ് സംസ്ഥാനത്തെ 88 ഹോട്ട് സ്പോട്ടുകൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളിൽ കർശന നിയന്ത്രണം തുടരുമെന്നും യാതൊരു ഇളവുകളും ഇവിടങ്ങളിൽ അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി നേരത്തെ അറിയിച്ചിരുന്നു. പോസിറ്റീവ് കേസ്, പ്രൈമറി കോണ്ടാക്ട്, സെക്കൻഡറി കോണ്ടാക്ട് എന്നിവ അടിസ്ഥാനമാക്കിയാണ് ഹോട്ട് സ്പോട്ടുകൾ തയ്യാറാക്കിയത്. രോഗത്തിന്റെ വ്യാപനം വർദ്ധിക്കുന്നതനുസരിച്ച് ദിവസേന ഹോട്ട് സ്പോട്ടുകൾ പുനർനിർണയിക്കുന്നതാണ്. ആഴ്ച തോറുമുള്ള ഡേറ്റാ വിശകലനത്തിന് ശേഷമായിരിക്കും ഹോട്ട് സ്പോട്ടിൽ നിന്നും ഒരു പ്രദേശത്തെ ഒഴിവാക്കുന്നത്.