lockdown

ബംഗളൂരു: രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ ഭർത്താവ് കുളിക്കുന്നില്ലെന്നും നിരന്തരം തന്നെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയാണെന്ന പരാതി പറഞ്ഞ് രണ്ട് കുട്ടികളുടെ അമ്മയായ യുവതി. ബംഗളൂരു പൊലീസിന്റെ വനിതാ സെല്ലില്ലാണ് പരാതിയുമായി വീട്ടമ്മ എത്തിയത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് 24 മുതൽ തന്റെ ഭർത്താവ് കുളിച്ചിട്ടില്ലെന്നും എന്നിരുന്നിട്ടും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയുമാണെന്നുമാണ് യുവതിയുടെ പരാതി.

ശുചിത്വത്തിന്റെ പ്രാധാന്യം പറഞ്ഞ് മനസിലാക്കാൻ താൻ നോക്കിയെങ്കിലും ഭർത്താവ് അത് അംഗീകരിച്ചില്ലെന്നും അംഗീകരിച്ചില്ലെന്നും അച്ഛന്റെ ദിനചര്യ പിന്തുടർന്ന് തന്റെ ഒൻപത് വയസുള്ള മകളും കുളിക്കാതെയായെന്നും കൗൺസിലറായി ജോലിനോക്കുന്ന വീട്ടമ്മ പറയുന്നു. വനിത ഹെൽപ്പ്‌ലൈനിലൂടെ ഇത്തരത്തിലുള്ള നിരവധി പ്രശ്‌നങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ബംഗളൂരുവിലെയോ കർണാടകയിലെയോ ഇന്ത്യയിലെയോ മാത്രം അവസ്ഥയല്ലിതെന്നുംവിദേശ രാജ്യങ്ങളിൽ അടക്കം ഗാർഹിക പീഡനങ്ങള്‍ നിരവധി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.