പാൽ ആരോഗ്യ പാനീയമാണ്. ശരീരത്തിന് കുളിർമയുമേകും. പാലിൽ അല്പം പിസ്ത പൊടിച്ച് ചേർത്തു നോക്കൂ. ആരോഗ്യ ഗുണങ്ങൾ ഇരട്ടിയാകും . പിസ്ത മിൽക്ക് നാഡികളുടെ ആരോഗ്യം വർദ്ധിപ്പിക്കും. ഇതിലുള്ള വിറ്റാമിൻ ബി6 ആണ് നാഡീവ്യൂഹത്തിന് ഗുണം നൽകുന്നത്. വിറ്റാമിൻ ബി6 ശ്വേതരക്താണുക്കളുടെ അളവുകൂട്ടി ശരീരത്തിന്റെ പ്രതിരോധശക്തി വർദ്ധിപ്പിക്കും. പിസ്ത മിൽക്ക് ഓർമ്മയും ബുദ്ധിശക്തിയും വർദ്ധിപ്പിക്കാനും ഉത്തമമാണ്. ഇതിൽ ധാരാളമുള്ള പോളിന്യൂട്രിയന്റുകൾ കോശനാശം തടയാൻ ഏറെ നല്ലതാണ്. ചർമത്തിന്റെ നിറം മങ്ങാതിരിക്കാനും ചർമ്മത്തിന് യൗവനം നൽകാനും പിസ്തയിലെ വിറ്റാമിൻ ഇ സഹായകമാണ്. ഹീമോഗ്ലോബിൻ തോത് വർദ്ധിപ്പിക്കുന്നതിനൊപ്പം രക്തത്തിലെ ഓക്സിജന്റെ അളവ് ഉയർത്തി രക്തപ്രവാഹം വർദ്ധിപ്പിക്കും. ഇങ്ങനെ ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടും. ടൈപ്പ് 2 പ്രമേഹത്തിന് ഔഷധമാണ് . പിസ്ത മിൽക്ക് ചീത്ത കൊളസ്ട്രോളിനെ തടയുകയും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനാൽ ഹൃദയത്തിനും ഏറെ ഗുണകരമാണ്. (ഓർക്കുക, കൊളസ്ട്രോളുള്ളവർ കൊഴുപ്പു നീക്കിയ പാലിൽ വേണം പിസ്ത ചേർക്കാൻ). ഇതിലെ ലൂട്ടിൻ, സിയാക്സാന്തിൻ എന്നീ ഘടകങ്ങൾ കണ്ണിന്റെ ആരോഗ്യം വർദ്ധിപ്പിക്കും.