film

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഹ്രസ്വ ചിത്രവുമായി ജയിൽ വകുപ്പ്. കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഹ്രസ്വ ചിത്രം നിർമിച്ചത്. നടന്മാരായ മമ്മൂട്ടിയുടെയും കുഞ്ചാക്കോ ബോബന്റെയും ഫേസ്ബുക്ക് വഴിയാണ് ചിത്രം റിലീസ് ചെയ്തത്.

തിരുവനന്തപുരം സെൻട്രൽ ജയിലിൽ വച്ച് ഷൂട്ട് ചെയ്ത ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എസ്.ആർ സൂരജ് ആണ്. സോനു സുരേന്ദ്രനാണ് ഈ ഹ്രസ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സംഗീതം കിഷോർ കൃഷ്ണ, ആർട്ട് പ്രദീഷ് രാജ്.​ ശരത്, സിദ്ധാർഥ് ജഗദീഷ് ,ശരത് ശംഭു, അനു മുരുകൻ, ലാലു ടി.എസ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ. ചിത്രം തങ്ങളുടെ ഫേസ്ബുക്ക് പേജിൽ റിലീസ് ചെയ്തതിൽ നടന്മാർക്ക് ഇവർ നന്ദിയും അറിയിച്ചു.

"മമ്മൂക്കയും ചാക്കോച്ചനും കുറച്ചു മണിക്കൂറുകൾക്കു മുന്നേ ജയിൽ വകുപ്പിന് വേണ്ടി ഞങ്ങൾ ചെയ്ത ഒരു കുഞ്ഞു ചിത്രം റിലീസ് ചെയ്തിരുന്നു... ഒരായിരം നന്ദി.
നമ്മൾ അതിജീവിക്കും."