pic-

സ്പ്രീംഗ്ളർ കരാറിൽ ഐ ടി സെക്രട്ടറിയെ മുന്നിൽ നിർത്തി രക്ഷപ്പെടാൻ ശ്രമിക്കുകയാണ് നിയമ മന്ത്രി എ കെ ബാലൻ എന്ന് കെ പി സി സി ഉപ അദ്ധ്യക്ഷൻ ശൂരനാട് രാജശേഖരൻ. സ്പ്രീംഗ്ളർ കരാർ നിയമ വകുപ്പിന് കാണേണ്ട കാര്യമില്ലെന്ന ബാലന്റെ പ്രസ്താവന മുഖ്യമന്ത്രിയെ രക്ഷിക്കാനാണെന്നും, സംസ്ഥാന ഭരണ സംവിധാനത്തിന്റെ പ്രാമാണിക രേഖയായ റൂൾസ് ഓഫ് ബിസിനസ് വായിച്ചിരുന്നുവെങ്കിൽ ബാലന് ഇത്തരം മണ്ടത്തരം പറയേണ്ടിവരില്ലായിരുന്നുവെന്നും രാജശേഖരൻ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജശേഖരൻ ഇത് വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും അധികാരങ്ങൾ, നിയമ വകുപ്പും ധനവകുപ്പും ഏതൊക്ക ഫയലുകൾ കാണണം, കാരാർ ഒപ്പിടുമ്പോൾ നിയമവുകുപ്പ് ഏതെല്ലം കാര്യങ്ങൾ പരിശോധിക്കണം തുടങ്ങിയ കാര്യങ്ങളാണ് റൂൾസ് ഓഫ് ബിസിനസിൽ പറഞ്ഞിരിക്കുന്നത്.

അതേസമയം ഐ ടി സെക്രട്ടറി ശിവശങ്കരനെ മുന്നിൽ നിർത്തി കൊവിഡ് കാലത്ത് പിണറായി നടത്തിയ അഴിമതിയാണ് സ്പ്രീംഗ്ളർ കരാറെന്നും, മുഖ്യമന്ത്രിയെ കാണുമ്പോൾ മറ്റു മന്ത്രിമാർക്ക് മുട്ടിടിക്കുമെന്നും ശൂരനാട് രാജശേഖരൻ കുറ്റപ്പെടുത്തി.

ഫോസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം