
പുത്രനെ കണ്ടു കൊതിച്ചീടുകിൽ ഞാൻ എന്തിനോ ഞാൻ
എന്തിനോ സ്നേഹത്താൽ പൊതിഞ്ഞീടുകിൽ ഉമ്മവച്ചൊരെൻ
പൈതലിനെ എൻ മകൻ പുണ്യമെന്നറിഞ്ഞീടുകിൽ
വാരിപ്പുണർന്നു മനസ്സുനിറഞ്ഞൊരു അമ്മ അമ്മതൻ സ്നേഹം
അറിഞ്ഞില്ല മകൻ ഈ വാക്കുകൾ അറിഞ്ഞില്ല മകൻ ഈ
സ്നേഹം അറിഞ്ഞില്ല മകൻ വാരിപുണരുന്ന അമ്മതൻ ഹൃദയ
തുടിപ്പുകൾ അറിഞ്ഞില്ല മകൻ അമ്മയെ ചൊല്ലി തർക്കങ്ങളായി
മകൻ ചോദിച്ചീടുകിൽ അമ്മയെ കൊല്ലുക മാത്രമാണീ.. മകനെ
നീ എന്നെ വേദനിപ്പിക്കാതെ കൊന്നീടുകിൽ എന്ധെന്നറിയാതെ
നിന്നെ പ്രസവീടിച്ചീടിനൊരുനാൾ എൻ വേദന അറിഞ്ഞില്ല നിൻ
മുഖം കണ്ടീടിനാൽ എൻ ഹൃദയം വേദനിച്ചീടില്ല സ്നേഹത്താൽ
പൊതിഞ്ഞു നിന്നെ ഞാൻ മകനെ.... നീ എന്നെ കൊന്നീടുകിൽ
നിൻ വിരലുകൾ കൊണ്ടു വേദനയില്ലാതെ മരിച്ചീടും നിൻ അമ്മ ..
അമ്മേ മാപ്പ് പറയുവാൻ എൻ ഹൃദയം കേഴുന്നു ... മകനെ മക്കൾ
തൻ അമ്മക്ക് സ്നേഹം മാത്രം സ്നേഹം മാത്രം എൻ ഹൃദയം
നിലച്ചീടും നാൾവരെ വെറുക്കുവാൻ ആകില്ല നിൻ കൈകൾ
കൊണ്ടു കൊന്നീടുകിൽ സന്തോഷത്തോടെ മരിച്ചീടും നിൻ
അമ്മ .... അമ്മേ മാപ്പ് തരൂ
കാര്‍ത്തിക പി.എസ്
Karthikaelbi111@gmail.com