കൊല്ലം: ലോക്ക് ഡൗൺ മാർഗനിർദേശങ്ങൾ ലംഘിച്ചതിന് ഡി സി സി കൊല്ലം ജില്ലാ അധ്യക്ഷ ബിന്ദു കൃഷ്ണ അറസ്റ്റിൽ. ലോക്ക് ഡൗൺ മാർഗനിർദേശം ലംഘിച്ച് സൈക്കിൾ റാലിയുമായി സഹകരിച്ചുവെന്ന് ആരോപിച്ചാണ് ബിന്ദു കൃഷ്ണയെയും റാലി നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം സിറ്റി പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
പ്രവാസികളെ മടക്കിക്കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കളക്ടര്‍ക്ക് നിവേദനം നല്‍കാനെത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കൊപ്പം നടന്നതിനാണ് ബിന്ദു കൃഷ്ണയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സൈക്കിൾ റാലിയായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലം കളക്ടറേറ്റിൽ എത്തിയത്. തന്നെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിന്ദുകൃഷ്ണ പൊലീസ് സ്റ്റേഷനുള്ളില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. മകനെ ആശുപത്രിയില്‍ കൊണ്ടുപോകാൻ എത്തിയ തന്നെ ഒരു കാരണവുമില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്നും , സാമൂഹിക അകലം പാലിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.