kalyan


തൃശൂർ: അക്ഷയതൃതീയ പ്രമാണിച്ച് ഉപഭോക്താക്കൾക്ക് ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്ര് സൗകര്യവുമായി കല്യാൺ ജുവലേഴ്‌സ്. അക്ഷയതൃതീയ ദിനമായ ഏപ്രിൽ 26നോ അതിനുമുമ്പോ കല്യാൺ ജുവലേഴ്‌സിന്റെ https://at.kalyanjewellers.net/goc എന്ന വെബ്‌സൈറ്റിലൂടെ ഉപഭോക്താക്കൾക്ക്, ലളിതമായ നടപടിക്രമങ്ങളിലൂടെ ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നേടാം. ഇന്നുമുതൽ രണ്ടു ഗ്രാം മുതൽക്കുള്ള ആഭരണങ്ങൾക്ക് ഈ സർട്ടിഫിക്കറ്ര് ലഭ്യമാണ്.

അക്ഷയതൃതീയ ദിനത്തിൽ ഇ-മെയിൽ, വാട്‌സ്ആപ്പ് തുടങ്ങി ഉപഭോക്താവ് നിർദേശിക്കുന്ന പ്ളാറ്റ്‌ഫോമുകളിലൂടെ സർട്ടിഫിക്കറ്റ് നൽകും. ലോക്ക്ഡൗൺ മൂലം ഷോറൂമുകൾ അടഞ്ഞ് കിടക്കുന്നതിനാലാണ് ഈ സൗകര്യം ഒരുക്കിയത്. ലോക്ക്ഡൗണിന് ശേഷം ഷോറൂമുകൾ തുറക്കുമ്പോൾ ഈ സർട്ടിഫിക്കറ്റുമായി ചെന്ന്, അതിന്റെ മൂല്യത്തിന് അനുസരിച്ചുള്ള സ്വർണാഭരണം സ്വന്തമാക്കാം. സർട്ടിഫിക്കറ്റ് സ്വർണമാക്കി മാറ്റാൻ ഡിസംബർ 31വരെ സമയമുണ്ട്. ഗോൾഡ് റേറ്ര് പ്രൊട്ടക്ഷൻ ഓഫറുള്ളതിനാൽ, വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ഉപഭോക്താവിനെ ബാധിക്കില്ല.

''ആദ്യമായാണ് അക്ഷയതൃതീയയ്ക്ക് സ്വർണക്കടകൾ അടഞ്ഞുകിടക്കുന്നത്. ദശാബ്‌ദങ്ങളായി കല്യാൺ ജുവലേഴ്‌സിൽ നിന്ന് സ്ഥിരമായി അക്ഷയതൃതീയയ്ക്ക് സ്വർണം വാങ്ങുന്നവരുണ്ട്. ഇക്കുറി എങ്ങനെ സ്വ‌ർണം വാങ്ങാമെന്ന് അവർ അന്വേഷിക്കുന്നു. ലോക്ക്ഡൗൺ അക്ഷയതൃതീയയെ ബാധിക്കാതിരിക്കാനാണ് ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റിന് രൂപംനൽകിയത്",

ടി.എസ്. കല്യാണരാമൻ,

ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്‌ടർ,

കല്യാൺ ജുവലേഴ്‌സ്.