തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഇന്ന് പ്രതിഷേധ ദിനമാചരിക്കുമെന്ന് സി.ഐ.ടി.യു, കിസാൻ സഭ, മഹിളാ അസോസിയേഷൻ, ഡി.വൈ.എഫ്.ഐ സംഘടനകൾ അറിയിച്ചു. പ്രസംഗമല്ല പ്രവർത്തനമാന് വേണ്ടത്, തൊഴിലാളി വിരുദ്ധ നയങ്ങൾ ഉപേക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം.