bindhu-krishna

പനി ബാധിച്ച മകനുമായി ആശുപത്രിയിൽ പോകുന്നതിനിടെ പ്രവാസികളുടെ കുടുംബങ്ങൾ നൽകിയ സങ്കട കത്തുകളുമായി കളക്ടറെ കാണാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഫെയ്സ് ബുക്ക് ലൈവിലൂടെ അഭിവാദ്യം അർപ്പിച്ചതിന്റെ പേരിൽ ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയെ അറസ്റ്റ് ചെയ്ത് നീക്കുന്നതിന്റെ വിവിധ ദൃശ്യങ്ങൾ. 1. ബിന്ദു കൃഷ്ണയെ അറസ്റ്റ് ചെയ്യുന്നതിന് മുൻപ് കൊല്ലം ഈസ്റ്റ് എസ്.ഐ രാജേഷ് കയ്യറുകൾ ധരിക്കുന്നു.
2. ബിന്ദു കൃഷ്ണയെ അറസ്റ്റ് ചെയ്ത് പൊലീസ് വാഹനത്തിലേക്ക് കയറ്റുന്നു
3. ബിന്ദു കൃഷ്ണയെ അറസ്ററ് ചെയ്ത് നീക്കിയപ്പോൾ വാഹനത്തിൽ തനിച്ചായി പോയ മകൻ അമ്മ വരുന്നതും കാത്ത് വാഹനത്തിൽ ഇരിക്കുന്നു