തിരുവനന്തപുരം: പ്രസിദ്ധ തീർഥാടന കേന്ദ്രമായ പുതിയതുറ സെന്റ് നിക്കൊളാസ് ദേവാലയത്തിലെ (കൊച്ചെടത്വാ / പൊറ്റയിൽ പള്ളി) വിശുദ്ധ ഗീവർഗീസ് സഹദായുടെ തീർത്ഥാടനം കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മാറ്റിയതായി ഇടവക വികാരി ഫാ. ഇഗ്നാസി രാജശേഖരൻ അറിയിച്ചു. ഈ മാസം 24ന് കൊടിയേറി മേയ് 3ന് സമാപിക്കത്തക്ക വിധത്തിലാണ് തീർത്ഥാടനം ക്രമീകരിച്ചിരുന്നത്. ഇടവകയുടെ നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കളും മത്സ്യത്തൊഴിലാളികൾ രാവിലെ കടലിൽ നിന്നും കൊണ്ടുവരുന്ന മത്സ്യവും കരുംകുളം പഞ്ചായത്തിന്റെ ഇന്നത്തെ സമൂഹ അടുക്കളയിലേക്ക് നൽകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.