cm-

തിരുവനന്തപുരം:ലോക്ക്ഡൗൺ അവസാനിക്കുന്ന മേയ് മൂന്നുവരെ മുഖ്യമന്ത്രിയുടെ വാർത്താ

സമ്മേളനം തുടരും. ഇന്ന് ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് ലോക്ക്ഡൗൺ അവസാനിക്കുന്നതുവരെ വാർത്താസമ്മേളനം നടത്താനുള്ള തീരുമാനം കൈക്കൊണ്ടത്.

വാർത്താസമ്മേളനം നിറുത്തിയ സാഹചര്യത്തിൽ കേരളത്തിലെ വിവരങ്ങൾ അറിയാനാവുന്നില്ലെന്ന് നിരവധി കോളുകൾ വിദേശത്തുനിന്ന് വരുന്നുണ്ട്. ഈ സാഹചര്യത്തിൽ വാർത്താസമ്മേളനം തുടരുമെന്ന് അവലോകനയോഗത്തിൽ മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു.

നേരത്തെ വാർത്താസമ്മേളനം നിറുത്തിയതിനെ പരിഹസിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.