footballers

ലണ്ടൻ : കൊവിഡ് രോഗവ്യാപനത്തെത്തുടർന്ന് ലോകത്തെ ഫുട്ബാൾ താരങ്ങളിൽ വിഷാദരോഗം കൂടുന്നതായി പഠനം. ഗ്ളോബൽ പ്ളെയേഴ്സ് യൂണിയൻ നടത്തിയ പഠനത്തിലാണ് മത്സരങ്ങൾ നിറുത്തിവയ്ക്കപ്പെട്ടത് കളിക്കാരുടെ മാനസികനിലയെ ബാധിച്ചതായി കണ്ടെത്തിയത്.

സർവേയിൽ പങ്കെടുത്ത 22 ശതമാനം പുരുഷ ഫുട്ബാൾ താരങ്ങളും 13 ശതമാനം വനിതാതാരങ്ങളും കൊവിഡിനെത്തുടർന്ന് തങ്ങൾ മാനസിക പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് അറിയിച്ചു. യൂറോപ്പ് ഉൾപ്പടെയുള്ള ഭൂഖണ്ഡങ്ങളിൽ ഒരു മാസത്തിലേറെയാണ് കളികളെല്ലാം നിറുത്തിവച്ചിരിക്കുകയാണ്.ചെറുകിട കളിക്കാർ ശമ്പളമില്ലാത്ത അവസ്ഥയിലും.എന്ന് കാര്യങ്ങൾ പഴയപടിയാകും എന്ന ആകാംക്ഷയാണ് മിക്ക കളിക്കാർക്കും.