cm-

തിരുവനന്തപുരം: സ്പ്രിൻക്ലർ വിവാദത്തിൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ സ്പ്രിൻക്ലർ വിവാദം ശുദ്ധനുണയാണെന്നും അതിൽ മറുപടി പറയാൻ സൗകര്യമില്ലെന്നും തനിക്ക് വേറെ പണിയുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. ഒപ്പം പഴയ 'മാധ്യമസിൻഡിക്കേറ്റ്' വിവാദവും പിണറായി പരോക്ഷമായി സൂചിപ്പിച്ചു..

''ശുദ്ധമായ നുണ കെട്ടിച്ചമച്ചുണ്ടാക്കുണ്ടാക്കുമ്പോൾ അതിന് മറുപടി പറയാൻ ഇല്ല. ആരോപണം ഉന്നയിച്ചവരോട് തന്നെ പോയി ചോദിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിബിയ്ക്ക് കേരളഘടകം നൽകിയ റിപ്പോർട്ട് കേന്ദ്രം തള്ളി എന്ന റിപ്പോർട്ടിനെയും പിണറായി പരിഹസിച്ചു. ''ചിലരിവിടെയിരുന്ന് പണ്ടും നുണക്കഥ മെനഞ്ഞിട്ടുണ്ട്. ഇതേ നഗരത്തിൽ ഒരു കേന്ദ്രത്തിലിരുന്ന് നാലഞ്ച് പേരിരുന്ന് ഓരോ വിവാദങ്ങൾ കുത്തിത്തിരിപ്പുണ്ടാക്കി പുറത്തിറക്കിക്കൊണ്ട് വന്നതിന്‍റെ ചരിത്രം ഒക്കെ എല്ലാവർക്കും ഓർമയുണ്ടാകണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. അതൊക്കെ കടന്നാണ് ഞാനിവിടെ വന്നത്. അതുകൊണ്ട് ഇതെന്നെ തളർത്തുമെന്ന് ആരും കരുതണ്ടെന്നും എനിക്ക് വേറെ പണിയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.