മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
അവസരോചിതമായി പ്രവർത്തിക്കും. അബദ്ധങ്ങൾ ഒഴിവാകും. സംശയങ്ങൾ ശമിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
മാതാപിതാക്കളെ പരിചരിക്കും. സാമ്പത്തിക സഹായം നൽകും. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
തൃപ്തികരമായി പ്രവർത്തിക്കും. ചർച്ചകൾ വിജയിക്കും. സത്പ്രവൃത്തികൾ ചെയ്യും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ജനപിന്തുണ ലഭിക്കും. ആരോഗ്യം തൃപ്തികരം. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം) ആത്മവിശ്വാസമുണ്ടാകും. പുതിയ ചുമതലകൾ. വിതരണ മേഖലയിൽ മാറ്റം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പുതിയ ആശയങ്ങൾ. സഹപ്രവർത്തകരുടെ സഹകരണം. സേവന മനഃസ്ഥിതി.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
അനുമോദനങ്ങൾ ലഭിക്കും. തന്ത്രപ്രധാനമായ ചർച്ചകൾ. വ്യവസ്ഥകൾ പാലിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ചികിത്സ ഫലിച്ചുതുടങ്ങും. ക്രിയാത്മക നടപടികൾ. ആത്മാർത്ഥമായി പ്രവർത്തിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പദ്ധതികൾ സമർപ്പിക്കും. ലക്ഷ്യപ്രാപ്തി നേടും. മത്സരങ്ങളിൽ വിജയം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ജന്മനാട്ടിൽ എത്തിച്ചേരും. പ്രവർത്തന മേഖലയിൽ മാറ്റം. സജീവ സാന്നിദ്ധ്യമുണ്ടാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ദൂരയാത്രകൾ മാറ്റിവയ്ക്കും. പുതിയ വ്യാപാര സാദ്ധ്യത. അനാവശ്യ ചിന്തകൾ ഉപേക്ഷിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
കുടുംബത്തിൽ സമാധാനം. യാഥാർത്ഥ്യബോധമുണ്ടാകും. കാര്യവിജയം.