protest

ലണ്ടൻ: ആവശ്യത്തിനുള്ള സുരക്ഷാ വസ്തുക്കളില്ലാതെ ബ്രിട്ടനിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഉടന്‍ ഗ്ലൗസ്, മാസ്ക്, എപ്രന്‍, ഗൗൺ തുടങ്ങിയ പി.പി.ഇ കിറ്റ് ഉപകരണങ്ങള്‍ നൽകണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി. ആറ് മാസം ഗര്‍ഭിണിയായ ഡോ മീനാല്‍ വിസ് ആണ് ഒറ്റയാള്‍ സമരവുമായി ബ്രിട്ടനിലെ പ്രധാനമന്ത്രിയുടെ വസതിയായ 10 ഡൌണിംഗ് സ്ട്രീറ്റിനു മുന്നില്‍ പ്രകടനം നടത്തിയത്.

താന്‍ ഗർഭിണിയായിട്ടും കൊവിഡ് രോഗികളുടെ കൂടെയാണ് തന്നെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതെന്നും 27 വയസുള്ള ഡോ മീനാല്‍ വിസ് പറഞ്ഞു. അസുഖം വരാനുള്ള സാദ്ധ്യത കൂടുതല്‍ ആണെങ്കിലും “സൂപ്പർ മാര്‍ക്കറ്റില്‍ നിന്നും അസുഖം വരാവുന്നതെ ഉള്ളു” എന്നാണ് ആശുപത്രി മാനേജരുടെ മറുപടി.

പി.പി.ഇ സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലാതെ സ്റ്റാഫിനെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാനുള്ള കാരണം പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറയണമെന്ന് ഡോ മീനാല്‍ വിസ് പറഞ്ഞു. ഇതുവരെ മരിച്ച എൻ.എച്ച്.എസ് സ്റ്റാഫുകളുടെ വീട്ടുകാരോട് പ്രധാനമന്ത്രി മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.