അമേരിക്ക വാങ്ങുന്ന ക്രൂഡോയിലിന് വില പൂജ്യത്തിനും താഴെ
കൊച്ചി: ലോക്ക്ഡൗണിനെ തുടർന്ന് ഡിമാൻഡ് ഇല്ലാതായതോടെ, അമേരിക്കൻ ക്രൂഡിന്റെ (വെസ്‌റ്ര് ടെക്‌സാസ് ഇന്റർമീഡിയറ്റ്) വില ചരിത്രത്തിൽ ആദ്യമായി പൂജ്യത്തിനും താഴെയെത്തി. അതായത് നെഗറ്റീവ് വില. എണ്ണ വിൽക്കുന്നവർ അമേരിക്കയ്ക്ക് അങ്ങോട്ട് പണം നൽകി ക്രൂഡ് ശേഖരം ഒഴിവാക്കേണ്ട അവസ്ഥ.
അമേരിക്കയിലെ എണ്ണ സംഭരണ ശാലകളെല്ലാം നിറഞ്ഞതോടെ കൂടുതൽ ക്രൂഡ് വാങ്ങാൻ പറ്റാതായി. റിഫൈനറികൾ പ്രവർത്തനം കുറച്ചെങ്കിലും ഉത്പാദനം തുടരുന്നു. പക്ഷേ ക്രൂഡ് വാങ്ങാൻ ആളില്ല. അമേരിക്കൻ ക്രൂഡിന്റെ മേയ് അവധി വ്യാപാരം പൊളിയുകയും ചെയ്‌തു. ഇതെല്ലാം കൂടി ചേർന്നാണ് നെഗറ്റീവ് വില എന്ന ക്രൂരമായ തകർച്ചയിൽ ക്രൂഡോയിലിനെ എത്തിച്ചത്.
തകർച്ച ഇങ്ങനെ
അമേരിക്കൻ ക്രൂഡ് (വെസ്റ്റ് ടെക്‌സാസ് ഇന്റർമീഡിയറ്ര്) വില ഇന്നലെ ബാരലിന് നെഗറ്റീവ് 40.32 ഡോളറായാണ് ഇടിഞ്ഞത്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 25.27 ഡോളറാണ്; 20 വർഷത്തെ ഏറ്റവും മോശം വില. (ഇന്ത്യ വാങ്ങുന്നത് ബ്രെന്റ് ക്രൂഡ് ആണ്. അതുകൊണ്ട്, യു.എസ് ക്രൂഡ് വിലയിടിവ് ഇന്ത്യയ്ക്ക് നേട്ടമാവില്ല). ജനുവരി ഒന്നിന് യു.എസ് ക്രൂഡ് വില 61 ഡോളറും ബ്രെന്റ് വില 66 ഡോളറും ആയിരുന്നു.
എന്തുകൊണ്ട് തകർച്ച?
1. ഏറ്രവും വലിയ എണ്ണ ഉപഭോക്താക്കളായ അമേരിക്കയിൽ ലോക്ക് ഡൗൺ സംഭരണശാലകളെല്ലാം നിറഞ്ഞു
3. സംഭരിക്കാൻ സ്ഥലം ഇല്ലാത്തതിനാൽ മേയ് ലേലത്തിന് ആരും എത്തിയില്ല