കൊല്ലം: കൊട്ടാരക്കര ആനക്കോട്ടൂരിൽ നഴ്സറിയിലെ അലങ്കാരക്കോഴികളെ കഴുത്തറുത്ത് കൊന്ന നിലയിൽ. ചെടികളും കൃഷിയും നശിപ്പിച്ചു. രാത്രിയുടെ മറവിലാണ് സംഭവം. ആനക്കോട്ടൂർ സ്വദേശി സുധീഷിന്റെ ഉടമസ്ഥതയിലുള്ള സുരഭി നഴ്സറിയിലാണ് സാമൂഹ്യ വിരുദ്ധരുടെ അക്രമം നടന്നത്.
വിലകൂടിയ അലങ്കാരക്കോഴികളെ കഴുത്തറുത്ത് കൊന്ന നിലയിലാണ്. കൂട്ടിലടച്ചിരുന്ന കോഴികളെയാണ് കൊന്നത്. നൂറിലധികം ചെടികളും ടിഷ്യൂ കൾച്ചർ വാഴകളും നശിപ്പിച്ചു. മത്സ്യ കൃഷി ഉൾപ്പടെയുള്ള നഴ്സറിയാണ് ഇവിടം. കൊട്ടാരക്കര പൊലീസ് കേസെടുത്തു.