pic-

ന്യൂഡൽഹി :ലോക്ക് സഭാ സെക്രട്ടറിയേറ്റ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. പനി ചുമ ശ്വാസം മുട്ടൽ എന്നീ രോഗലക്ഷണങ്ങളെ തുടർന്ന് കുറച്ച് ദിവസമായി ഇയാൾ ജോലിക്ക് പോയിരുന്നില്ല. പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ ഇയാൾ ഡൽഹിയിലെ ആർ എം.എൽ ആശുപത്രിയിൽ ചികിത്സയിലാണ്. അതോടൊപ്പം ഇയാളുടെ കുടുംബത്തേയും നിരീക്ഷണത്തിലാക്കി. ഇതിൽ 11 പേരുടെ സ്രവം പരിശോധനയ്ക് അയച്ചിട്ടുണ്ട്. ഫലം വന്നിട്ടില്ല. ജീവനക്കാരൻ ആരോടെല്ലാം സംമ്പർക്കം പുലർത്തിയെന്ന വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്നും അധികൃതർ അറിയിച്ചു. ഇയാളുടെ കൂടെ ജോലി ചെയ്തിരുന്നവരേയും നിരീക്ഷണത്തിലാക്കി.

അതേസമയം രാജ്യം ലോക്ക് ഡൗണായതിനാൽ പാർലമെന്റ് സമ്മേളനം നിർത്തിവച്ചിരിക്കുകയാണ്. ഇന്ത്യയിൽ ഇത് വരെ 18000 ത്തോളം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും, 601 പേർ മരണപ്പെടുകയും ചെയ്തു. ഡൽഹിയിലും മദ്ധ്യപ്രദേശിലും എഴുപതിലധികം പേർക്കാണ് രോഗം കണ്ടെത്തിയത്. മഹാരാഷ്ട്രയിൽ 466 പേർക്കാണ് പുതിയതായി രോഗം കണ്ടെത്തിയത്. ഒൻപത് പേർ മരിച്ചു. ഗുജറാത്തിൽ 196 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജസ്ഥാനിൽ 98 പേർക്കും ഉത്തർപ്രദേശിൽ 95 പേർക്കും രോഗം സ്ഥിരീകരിച്ചു.