ഓ മൈ ഗോഡിൽ സഹോദരീ ഭർത്താവ് കൊടുത്ത ഒരു സൂപ്പർ പണിയുടെ കഥയാണ് പറയുന്നത്. ഒരു മെഡിക്കൽ ഷോപ്പിലെ ഫാർമസിസ്റ്റിന്റെ കൈയ്യിൽ നിന്ന് തലേ ദിവസം വാട്ട്സ്ആപ്പ് വഴി ഫാർമസിസ്റ്റിന്റെ സർട്ടിഫിക്കറ്റിന്റെ കോപ്പി വാങ്ങുന്നു. പിന്നീട് ഓ മൈ ഗോഡ് ടീമുമായി ചേർന്ന് കളിച്ച നാടകമാണ് ഹിറ്റായത്.സഹോദരീ ഭർത്താവിനെ പൊലീസ് പിടിച്ചു ഒരു സ്ഥലത്ത് നിറുത്തിയ ശേഷം ഫാർമസിസ്റ്റിനെ വിളിച്ചു വരുത്തുന്നതാണ് രംഗം.പോലീസിന്റെ വിരട്ടലിൽ പെട്ടു പോകുന്ന ഫാർമസിസ്റ്റിന്റെ കഥയാണ് ഓ മൈ ഗോഡിൽ പറയുന്നത്.