ഹെെദരാബാദ്: ഛത്തീസ്ഗഡ് ആരോഗ്യമന്ത്രിയുടെ ട്വീറ്റ് ആന്ധ്രയ്ക്ക് എങ്ങനെ ഫലപ്രദമായി എന്നത് ചർച്ചാ വിഷയമായിരിക്കുകയാണ്. സൗത്ത് കൊറിയയിൽ നിന്നും 75,000 കൊവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ വാങ്ങിയതായി ഛത്തീസ്ഗഡ് ആരോഗ്യ മന്ത്രി ടി.എസ് സിംഗ് ദിയോ തന്റെ ട്വീറ്റിലൂടെ അറിയിച്ചിരുന്നു. ഈ സംഭവമാണ് പിന്നീട് വിവാദമായത്. അതേസമയം, ഛത്തീസ്ഗഡ് വാങ്ങിയതിനേക്കാൾ ഇരട്ടി കിറ്റുകൾ ആന്ധ്ര വാങ്ങിയിരുന്നു.
ഏപ്രിൽ ഏഴിനാണ് ആന്ധ്ര റാപ്പിഡ് ടെസ്റ്റ് കിറ്റിന് ഓർഡർ നൽകിയത്. ഛത്തീസ്ഗഡ് വാങ്ങിയതിനേക്കാളും കൂടുതൽ തുക കമ്പനി ആവശ്യപ്പെട്ടിരുന്നു. അയൽ സംസ്ഥാനത്തേക്കാൾ കൂടുതൽ വില ആവശ്യപ്പെട്ടതിൽ സംഭവം വലിയ വിവാദമായിരുന്നു. 78 മില്യണാണ് ചിലവായത്. എസ്.ഡി ബയോസെൻസേഴ്സ് പ്രെെവറ്റ് ലിമിറ്റഡ് കൊറിയയിൽ നിന്നും രണ്ട് ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകൾക്കായാണ് ആന്ധ്ര വാങ്ങാനുദ്ദേശിച്ചത്. ജി.എസ്.ടി ഒഴിവാക്കി ഒരു കിറ്റിന് 730 രൂപ എന്നാതായിരുന്നു കണക്ക്. രണ്ട് ലക്ഷം കിറ്റുകൾക്ക് 146 മില്യണാണ് വില.
വെള്ളിയാഴ്ച ഒരുലക്ഷം കിറ്റുകൾ എത്തി. കിറ്റുകൾ വാങ്ങിച്ചതായുള്ള വിവരം ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വെെ.എസ് ജഗൻമോഹൻ റെഡ്ഢിയുടെ ഫോട്ടോ അടക്കമായി പുറത്തുവിട്ടിരുന്നു. ആദ്യത്തെ ടെസ്റ്റ് കിറ്റ് അദ്ദേഹം സ്വയം പരീക്ഷിച്ചു.10 മിനിറ്റുകൾക്കകം റിസൾട്ട് നൽകുന്നതാണ് ഈ കിറ്റ് എന്നതടക്കം മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ട്വീറ്റ് ചെയ്തിരുന്നു.
ട്വീറ്റ് വെെറലായതോടെ ആന്ധ്രയിൽ സംഭവം വിവാദമായി. ഛത്തീസ്ഗഡിൽ 337 രൂപയ്ക്കാണ് ഒരു കിറ്റ് നൽകിയത്. ഇത് ഛത്തീസ്ഗഡ് ആരോഗ്യമന്ത്രിയുടെ ട്വീറ്റിൽ വ്യക്തമാക്കിരുന്നു. തെലുങ്ക് ദേശം പാർട്ടി സർക്കാരിനെതിരെ ആരോപണമുന്നയിച്ചു. ഛത്തീസ്ഗഢ് സർക്കാർ 337 രൂപയ്ക്ക വാങ്ങിയ അതേ കിറ്റ് ആന്ധ്രയിലെങ്കനെ 730രൂപയായി ഉയർന്നു എന്ന് എതിർപാർട്ടികൾ ചോദ്യമുന്നയിച്ചു. മുഖ്യമന്ത്രിക്ക് ഇതിൽ കമ്മിഷൻ കിട്ടിയോ എന്ന വരെ ആരോപണമുണ്ടായി.
ഇതുസംബന്ധിച്ച് കൊറിയൻ കമ്പനിക്ക് ആന്ധ്രപ്രദേശ് മെഡിക്കൽ ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ നോട്ടീസ് നൽകി. മേൽപ്പറഞ്ഞ മെഡിക്കൽ ഇനങ്ങൾ ഇപ്പോൾ നൽകിയ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്തുവെന്ന് തെളിഞ്ഞാൽ നടപടി സ്വീകരിക്കുമെന്നും പറയുന്നു. അതേസമയം, മുഴുവൻ ഇടപാടുകളും സുതാര്യമായിരുന്നെന്ന് ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വ്യക്തമാക്കി. കേന്ദ്രമാർഗനിർദേശങ്ങൾ അനുസരിച്ചാണ് കിറ്റുകൾ വാങ്ങിയതെന്നും അവർ അറിയിച്ചു.
കൊറിയയിലെ പ്രാദേശിക മേഖലാ കമ്പനിയിൽ നിന്നായിരിക്കണം ഛത്തീസ്ഗഢ് കിറ്റുകൾ വാങ്ങിയതെന്ന് ഹെൽത്ത് കമ്മിഷണർ അഭിപ്രായപ്പെട്ടു. വരും ദിവസങ്ങളിൽ കിറ്റുകൾക്ക് ഓരോ കിറ്റിനും 50 രൂപ വരെയായി കുറയാമെന്നും അദ്ദേഹം പറഞ്ഞു.