ksheera-karshakar

തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗൺ പ്രതിസന്ധിയിൽ ക്ഷീര കർഷക ക്ഷേമനിധി ബോർഡ് അംഗങ്ങളും ക്ഷീരസംഘങ്ങളിൽ പാൽ അളക്കുന്നവരുമായ കർഷകർക്കായി പ്രഖ്യാപിച്ച അടിയന്തര സഹായധന വിതരണം പൂർത്തിയായതായി കേരള ഡയറി ഫാർമേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാൻ എൻ. രാജൻ അറിയിച്ചു. 250 രൂപ മുതൽ 1000 രൂപ വരെയാണ് ആശ്വാസ ധനം. അതത് ക്ഷീരസംഘങ്ങൾ വിതരണം ചെയ്ത തുക ക്ഷേമനിധി ബോ‌ർഡ് മടക്കി നൽകുന്ന പ്രവർത്തനം നടന്നുവരുന്നതായും ചെയർമാൻ അറിയിച്ചു.

2020 മാർച്ച് ഒന്നു മുതൽ 20 വരെ ക്ഷീരസംഘങ്ങളിൽ പാൽ അളന്ന ക്ഷേമനിധി അംഗങ്ങൾക്ക്,​ അവർ അളന്ന ഓരോ ലിറ്റർ പാലിനും ഒരു രൂപ നിരക്കിലാണ് ആശ്വാസധനം നിശ്ചയിച്ചത്. ഇതിനുള്ള തുക പൂർണമായും ക്ഷേമനിധി ഫണ്ടിൽ നിന്നാണ് വിതരണം ചെയ്യുന്നത്. ക്ഷീര കർഷക പെൻഷൻ,​ കുടുംബ പെൻഷൻ ഇനത്തിൽ മാർച്ച്,​ ഏപ്രിൽ മാസങ്ങളിൽ വിതരണം ചെയ്ത 45.94 കോടി രൂപയിൽ 10 കോടി രൂപ ക്ഷേമനിധി ബോർഡിന്റെ തനതു ഫണ്ടിൽ നിന്ന് ചെലവഴിച്ചതായും എൻ.രാജൻ പത്രക്കുറിപ്പിൽ അറിയിച്ചു.