തോന്നയ്ക്കൽ: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഉത്സവം ഉപേക്ഷിച്ചതിനെ തുടർന്ന് ഒരു ലക്ഷം രൂപ ചെലവഴിച്ച് നാട്ടുകാർക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്ത് ശാസ്തവട്ടം ശ്രീധർമ്മശാസ്താ ക്ഷേത്ര ഭരണസമിതി മാതൃകയായി. പ്രസിഡന്റ് അനിൽകുമാർ, സെക്രട്ടറി ശിവകുമാർ, ട്രഷറർ പ്രസാദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ പച്ചക്കറി കിറ്റുകൾ വീടുകളിൽ എത്തിച്ചു. ആയിരം കിറ്റുകളാണ് വിതരണം ചെയ്തത്.