imran-khan

ഇസ്ലാമാബാദ്: കൊവിഡ് സ്ഥിരീകരിച്ച ഒരാളുമായി സമ്പർക്കം പുലർത്തിയെന്നുള്ള വിവരത്തെ തുടർന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സ്വയം നിരീക്ഷണത്തിലാകുമെന്ന് സൂചന. ഈദി ഫൗണ്ടേഷൻ ചെയർമാനായ ഫൈസൽ ഈദിയുമായി ഏപ്രിൽ 15ന് ഇമ്രാൻ ഖാൻ കൂടിക്കാഴ്ച നടത്തിയിരുന്നു.പിന്നീട് പനി ബാധിച്ച ഫൈസലിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെയാണ് ഇമ്രാൻ ഖാന് കൊവിഡ് പരിശോധന നടത്താനൊരുങ്ങുന്നത്.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനായി അതത് സ്ഥലത്ത് എത്തിക്കാൻ ഈദി ഫൗണ്ടേഷന്റെ ആംബുലൻസുകളാണ് ഉപയോഗിക്കുന്നത്. ഇങ്ങനെയാവാം ഫൈസൽ ഈദിക്ക് രോഗം പകർന്നതെന്നാണ് വിലയിരുത്തൽ.